KOYILANDY DIARY.COM

The Perfect News Portal

ശബരിമലയിൽ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

ശബരിമലയിൽ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. മറ്റുള്ളവരുടെ ദര്‍ശനം തടസപ്പെടുത്തിയിട്ടാണോ ഇത്തരം ആളുകളുടെ ദര്‍ശനം എന്ന് ഹൈക്കോടതി ചോദിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരാണ് ക്യൂവില്‍ ഉണ്ടായിരുന്നത് എന്നും അവരെ തടഞ്ഞതെന്തിനെന്നും ഹൈക്കോടതി ചോദിച്ചു. ദിലീപിന് പരിഗണന നൽകിയതോടെ മറ്റുള്ളവരുടെ ദര്‍ശനം മുടങ്ങിയില്ലേ എന്നും കോടതി ചോദിച്ചു.

വ്യാഴാഴ്‌ച നട അടയ്ക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിലെ ഹൈക്കോടതിയുടെ ഇടപെടൽ.

Share news