KOYILANDY DIARY.COM

The Perfect News Portal

ബംഗ്ലാദേശിലെ ക്രൂരതകളെ അപലപിക്കണം: ആചാര്യ ശ്യാമ ചൈതന്യദാസ്

കോഴിക്കോട്: ബംഗ്ലാദേശില്‍ നടക്കുന്ന ക്രൂരതകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അതിനെ അപലപിക്കണമെന്നും അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി ആചാര്യന്‍ ശ്യാമ ചൈതന്യദാസ് പറഞ്ഞു. കോഴിക്കോട് മുതലക്കുളം മൈതാനത്ത് ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യ സമിതി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
.
.
ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണം പുതിയതല്ലെന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ പറഞ്ഞു. നാളിതുവരെ  ഹിന്ദുസമൂഹം നേരിട്ട വംശഹത്യകള്‍ക്കൊന്നും ഹിന്ദു സമൂഹം കാരണക്കാരായിരുന്നില്ല. 
ഭാരതത്തിലെ പ്രധാന വകുപ്പുകളില്‍ നിന്ന് വിരമിച്ച ഒരു വിഭാഗം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച തുറന്ന കത്തിന്റെ ഉള്ളടക്കവും ബംഗ്ലാദേശ് സര്‍ക്കാറിന്റെ അതേ നിലപാടാണ്. ഈ തുറന്ന കത്തിനെ അനുകൂലിച്ചുകൊണ്ട് മലയാള മാധ്യമങ്ങള്‍ മുഖപ്രസംഗം എഴുതിയത്. 
.
.
സാമ്രാജ്യത്വ  ശക്തികളില്‍ നിന്ന് തുടങ്ങി ബംഗ്ലാദേശ് സര്‍ക്കാറിലൂടെ ചില മലയാള മാധ്യമങ്ങൾ  വരെ നീളുന്ന കണ്ണികളടങ്ങുന്ന ഗൂഢ സഖ്യമാണ് ആസൂത്രിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. നവോത്ഥാനത്തിന് ആത്മബലം നല്‍കിയ ആചാര്യന്മാരെ തടങ്കലിലിടുന്നത്  ഇതിന്റെ ഭാഗമാണ്. ഇതിനെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ഉയരുകയാണ് അദ്ദേഹം പറഞ്ഞു.
.
.
സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി (സംബോധ് ഫൗണ്ടേഷന്‍) , സ്വാമി വിവേകാമൃതാനന്ദപുരി (അമൃതാനന്ദമയി മഠം) സ്വാമി സത്യാനന്ദപുരി (ശാരദ അദ്വൈതാശ്രമം), വിവിധ സാമുദായിക സംഘടനാ നേതാക്കളായ ജഗദീശ് അര്‍ജുന്‍ ദാസ്, ചെലവൂര്‍ ഹരിദാസ് പണിക്കര്‍, ഗംഗാധരന്‍ നമ്പൂതിരി, സി. സുധീഷ്, പ്രമോദ് കണ്ണഞ്ചേരി, എ. കരുണാകരന്‍, ആര്‍. ചന്ദ്രശേഖരന്‍, പി.കെ. ഗിരിജ, പി.വി. സുധീര്‍ നമ്പീശന്‍, സതീഷ് പാറന്നൂര്‍, അനില്‍കുമാര്‍ യാദവ്,  എന്നിവര്‍ പങ്കെടുത്തു. ആര്‍എസ്എസ് പ്രാന്ത പ്രചാര്‍ പ്രമുഖ് ടി. സുധീഷ് ആമുഖ പ്രഭാഷണം നടത്തി. കണ്‍വീനര്‍ പി. ബൈജു സ്വാഗതവും സതീഷ് മലപ്രം നന്ദിയും പറഞ്ഞു.
Share news