KOYILANDY DIARY.COM

The Perfect News Portal

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കോഴിക്കോട് സിറ്റി കസബ പോലിസ് സ്റ്റേഷൻ പരിധിയിലെ All India medical training institute (AIMI) കോഴിക്കോട് സിറ്റി കസബ പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസും ചേർന്നു “No never” പ്രോഗ്രാമിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും കൾച്ചറൽ പ്രോഗ്രാമും സംഘടിപ്പിച്ചു.
ഉദ്ഘാടന കർമ്മം ODEPAC ചെയർമാൻ കെ പി അനിൽകുമാർ നിർവഹിച്ചു. AIMI ചെയർമാൻ ഷാഹുൽ ഹമീദ് ഇ കെ അധ്യക്ഷത വഹിച്ചു. കസബ ജനമൈത്രി ബീറ്റ് ഓഫീസർ രതീഷ് പി കെ കുട്ടികൾക്കുള്ള ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സെടുത്തു. കെ അനിൽകുമാർ, മുഹമ്മദ് ഇഖ്ബാൽ, സുനോയി കൈവേലി, നൗഷാദ്, ഹനീഫ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ജ്യോതിലക്ഷ്മി സ്വാഗതവും കോളേജ് സ്റ്റാഫ് മുഹമ്മദ് ഷഹീർ നന്ദിയും പറഞ്ഞു.
Share news