KOYILANDY DIARY.COM

The Perfect News Portal

ഇടുക്കിയില്‍ ഇനി മനോഹരമായ ഹെയര്‍ പിന്‍ വളവുകളും അതിമനോഹരമായ ഭൂപ്രകൃതിയും ആസ്വദിച്ച് യാത്ര ചെയ്യാം

ഇടുക്കിയില്‍ ഇനി മനോഹരമായ ഹെയര്‍ പിന്‍ വളവുകളും അതിമനോഹരമായ ഭൂപ്രകൃതിയും ആസ്വദിച്ച് യാത്ര ചെയ്യാം. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ഞ്ചോല ചിത്തിരപുരം റോഡ് ആധുനിക നിലവാരത്തില്‍ ഒരുങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഉടുമ്പന്‍ഞ്ചോല, സേനാപതി, രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, പള്ളിവാസല്‍ എന്നീ അഞ്ച് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 46.8 കിലോമീറ്റര്‍ നീളമുള്ള റോഡില്‍ രണ്ട് പ്രധാന പാലങ്ങളും മൂന്ന് ചെറിയ പാലങ്ങളും ഉണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ കിഎഫ്ബി ഫണ്ടിലൂടെ 176.25 കോടി രൂപ ചെലവഴിച്ചാണ് ഉടുമ്പന്‍ഞ്ചോല ചിത്തിരപുരം റോഡ് വികസനം നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

Share news