KOYILANDY DIARY.COM

The Perfect News Portal

വയനാടിന്  ഒരു കൈത്താങ്ങായി ഫുഡ്‌ ഫെസ്റ്റ് 

കൊയിലാണ്ടി: വയനാടിന് ഒരു കൈത്താങ്ങായി ഫുഡ്‌ ഫെസ്റ്റ്. ഉരുൾപൊട്ടലിൽ അവശേഷിച്ച ചൂരൽമല സഹോദരങ്ങൾക്ക് കൈത്താങ്ങുമായി കൊയിലാണ്ടി മാപ്പിള  ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ. ചൂരൽമലയിൽ NSS യൂണിറ്റ് നിർമിച്ചുനൽകുന്ന വീടുകൾക്കായി ധനശേഖരണാർത്ഥം NSS യൂണിറ്റിന്റെ കീഴിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ് ഫുഡ്‌ ഫെസ്റ്റുമായി രംഗത്ത് വന്നത്.
വീടുകളിൽ നിന്ന് രക്ഷിതാക്കളുടെ സഹായത്തോടെ ഉണ്ടാക്കിയ ഭക്ഷണ സാധനങ്ങൾ വിൽപ്പന നടത്തിയാണ് വീടുനിർമാനത്തിനുള്ള തുക സമാഹരിച്ചത്. PTA പ്രസിഡണ്ട് സത്താർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ലൈജു, VHSE പ്രിൻസിപ്പൽ രതീഷ് സർ, ഹെഡ്മിസ്ട്രസ് ദീപ, PTA വൈസ് പ്രെസിഡണ്ട് ആരിഫ് മുഹമ്മദ്‌ എന്നിവർ പങ്കെടുത്തു.
Share news