KOYILANDY DIARY.COM

The Perfect News Portal

എഗ്മോർ എക്സ്പ്രസിൽ കുഴഞ്ഞ് വീണ ആളെ കൊയിലാണ്ടി ഫയർഫോഴ്സ് സേനാംഗങ്ങൾ എത്തി ആശുപത്രിയിൽ എത്തിച്ചു

കൊയിലാണ്ടി: എഗ്മോർ എക്സ്പ്രസിൽ കുഴഞ്ഞ് വീണ ആളെ കൊയിലാണ്ടി ഫയർഫോഴ്സ് സേനാംഗങ്ങൾ എത്തി ആശുപത്രിയിൽ എത്തിച്ചു. തമിഴ്നാട് സ്വദേശിയായ മുഹമ്മദ് ഷാനിബ് എന്നയാളാണെന്നാണ് അറിയുന്നത്. പയ്യോളിയിൽ വെച്ചാണ് ഇയാൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 10.15ഓടെയായിരുന്നു സംഭംവം. ഇദ്ധേഹം അപസ്മാരത്തെ തുടർന്ന് ട്രെയിനിൽ കുഴഞ്ഞ് വീണ് ബോധരഹിതനായതിനെ തുടർന്ന് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഫയർഫോഴ്സ് ജീവനക്കാരനാണ് സ്റ്റേഷനിൽ അറിയിപ്പ് കൊടുത്തത്.

ഉടൻ തന്നെ സേനാംഗങ്ങൾ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ നിലയുറപ്പിച്ചു. ട്രെയിൽ എത്തിയ ഉടനെ സേനാംഗങ്ങൾ ഫയർഫോഴ്സിൻ്റെ ആംബുലൻസിൽ താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ചികിത്സ തേടിപ്പോകുകയായിരുന്നയാളാണെന്നാണ് അറിയുന്നത്.

Share news