KOYILANDY DIARY.COM

The Perfect News Portal

കേരളത്തിന്റെ മുഴുവൻ കായിക മേഖലയ്‌ക്കായി പ്രവർത്തിക്കും; പി ആർ ശ്രീജേഷ്

തിരുവനന്തപുരം: ഹോക്കിയിൽ മാത്രമല്ല, കേരളത്തിന്റെ മുഴുവൻ കായിക മേഖലയ്‌ക്കായി പ്രവർത്തിക്കുമെന്ന്‌ പി ആർ ശ്രീജേഷ് പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച സ്‌പോർട്സ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം പാപ്പനംകോട് വൈറ്റ് ഡാമർ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ കെഒഎ പ്രസിഡണ്ട് വി സുനിൽകുമാർ, ജനറൽ സെക്രട്ടറി എസ് രാജീവ് എന്നിവർ ശ്രീജേഷിന് ഉപഹാരം സമ്മാനിച്ചു.

വിവിധ സെക്ഷനുകളിലായി കേരളത്തിന്റെ കായിക മേഖല എങ്ങനെ സ്വയം പര്യാപ്തമാകണമെന്നുള്ള ചർച്ചയാണ് കോൺക്ലേവിന്റെ രണ്ടാം ദിവസം നടന്നത്. കായിക സംഘടനകൾക്ക് സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കുന്നതിനായുള്ള നടപടികളെക്കുറിച്ച് സിഡിആർ രാജേഷ് രാജഗോപാലൻ സംസാരിച്ചു. എം എസ് വർഗീസ്, ഡോ. ജി കിഷോർ, ജിജി തോംസൻ എന്നിവരും വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. കേരള ഒളിമ്പിക് അസോസിയേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ് എൻ രഘുചന്ദ്രൻ നായർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് എസ് എസ് ബാലഗോപാൽ, എം ആർ രജ്ഞിത് തുടങ്ങിയവരും കോൺക്ലേവിന് നേതൃത്വം നൽകി.

 

Share news