റിട്ട. പ്രധാന അദ്ധ്യാപകൻ പൂനൂർ എ.കെ. മൊയ്തീൻ നിര്യാതനായി

പൂനൂർ: എ.കെ. മൊയ്തീൻ മാസ്റ്റർ (റിട്ട. പ്രധാന അദ്ധ്യാപകൻ, മുക്കം ചേന്ദമംഗലം ഹൈസ്കൂൾ) നിര്യാതനായി. അര നൂറ്റാണ്ടോളം അധ്യാപകനായി സേവനം ചെയ്ത മൊയ്തീൻ മാസ്റ്ററെ ഈ വർഷം പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് ആദരിച്ചിരുന്നു. മികച്ച അധ്യാപകനുള്ള പുരസ്കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു.
.

.
ഭാര്യ: നസീമ (അത്തോളി). മക്കൾ: സാജിദ (പൂളപ്പൊയിൽ), ഷമീന, ഷാബിന, ഷംസീന ഷോണി (അധ്യാപിക. എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ എളേറ്റിൽ). മരുമക്കൾ: മുഹമ്മദ് അഷ്റഫ്, മുഹമ്മദ് റിഷാൽ (ജിദ്ദ), നാസർ സവേര, നജീബ് (കൊയിലാണ്ടി). സഹോദരങ്ങൾ: കുഞ്ഞോതി ഹാജി, അഹമ്മദ് കുട്ടി മാസ്റ്റർ, ആമിന വട്ടക്കണ്ടി, പാത്തുമ്മ താമരശ്ശേരി, പരേതരായ തറുവയി ഹാജി, അബൂബക്കർ ഹാജി, മറിയം, ഖദീജ.
