കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷികം ആചരിച്ചു

ഉള്ള്യേരി: ജനതാദൾ നേതാവും മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷികം ആചരിച്ചു. കാലത്ത് ഉള്ളിയേരിയിലെ വസതിയിൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. രാഷ്ട്രീയ ജനതാദൾ സംസ്ഥാന സിക്രട്ടറി കെ.ലോ ഹ്യ അനുസ്മരണ പ്രഭാഷണം നടത്തി.
.

.
സംസ്ഥാന കമ്മിറ്റി അംഗം എടയത്ത് ശ്രീധരൻ, മണ്ഡലം പ്രസിഡണ്ട് ദിനേശൻ പനങ്ങാട്, ജില്ലാ ഭാരവാഹികളായ ഭാസ്കരൻ കൊഴുക്കല്ലൂർ, എൻ. നാരായണൻ കിടാവ്. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉള്ളിയേരി ദിവാകരൻ, എ.കെ.രവീന്ദ്രൻ, സി. അശോകൻ, വി.കെ. വസന്തകുമാർ, ടി.കെ കരുണാകാൻ, സുരേഷ് മേലേപ്പുറത്ത്, ധർമ്മരാജ് കുന്ന നാട്ടിൽ, പുതുക്കുടി അശോകൻ, ഇ. അമ്മത് മാസ്റ്റർ, എ.എം, പ്രജിലേഷ്, വിജയലാൽ തുടങ്ങിയവർ പങ്കെടുത്തു.
