ഇ. വേലായുധൻ അനുസ്മരണവും ആർ.ജെ.ഡി പഞ്ചായത്ത് കൺവൻഷനും നടത്തി

ഉള്ളിയേരി: പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ടുമായിരുന്ന കന്നൂരിലെ എടവലത്ത് വേലായുധന്റെ 24ാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസമരണവും ആർ.ജെ.ഡി ഉള്ളിയേരി പഞ്ചായത്ത് കൺവൻഷനും നടത്തി. ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് ദിനേശൻ പനങ്ങാട് ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് എൻ. നാരായണൻ കിടാവ്, സന്തോഷ് കുറുമ്പൊയിൽ ഉള്ളിയേരി പഞ്ചായത്ത് മെമ്പർമാരായ ബീന ടീച്ചർ, പാടത്തിൽ ബാലകൃഷ്ണൻ, യുവ ജനതാദൾ മണ്ഡലം പ്രസിഡണ്ട് പ്രജിലേഷ് എ.എം. ധർമ്മരാജ് കുന്നനാട്ടിൽ, വി.കെ. വസന്തകുമാർ, ദേവദാസ് കടുക്കയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
