ഏക് ഭാരത് – ശ്രേഷഠ ഭാരത് ക്യാമ്പിൽ പങ്കെടുത്ത് എൻസിസി കേഡറ്റ് നവ്യ ടി.പി

കൊയിലാണ്ടി: ഏക് ഭാരത് – ശ്രേഷഠ ഭാരത് ക്യാമ്പിൽ പങ്കെടുത്ത് പുതിയാപ്പ സ്വദേശി എൻസിസി കേഡറ്റ് നവ്യ ടി.പി. മഹാരാഷ്ട്രയിലെ ഭാംബോരി നോർത്ത് യൂണിവേഴ്സിറ്റിയിൽ വെച്ച് ഒക്ടോബർ പതിനാലു മുതൽ ഇരുപത്തിയഞ്ച് വരെ നടന്ന ഏക്ഭാരത് ശ്രേഷഠഭാരത് ക്യാമ്പിൽ കൊയിലാണ്ടി ആർ എസ് എം എസ് എൻ ഡി പി യോഗം കോളേജിലെ എൻസിസി കേഡറ്റ് നവ്യ ടി.പി പങ്കെടുത്തു.

പുതിയാപ്പ താഴത്തെ പീടികയിൽ സതീശൻ്റെയും സുനിലയുടെയും മകളാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അറുനൂറു എൻസിസി കേഡറ്റുകൾ പ്രസ്തുത ക്യാമ്പിൽ പങ്കെടുത്തു.
