KOYILANDY DIARY.COM

The Perfect News Portal

കണ്ണൂർ- ഷൊർണൂർ എക്സ്പ്രസിന്റെ സർവീസ് നീട്ടി

കണ്ണൂർ- ഷൊർണൂർ എക്സ്പ്രസിന്റെ സർവീസ് നീട്ടി. ആഴ്ചയിൽ നാല് ദിവസം ഉണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കി കൂട്ടി. ഇതിന് മുൻപ് ഈ ട്രെയിനിന്റെ സർവീസ് ജൂലൈയിൽ അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ആ ട്രെയിനാണ് ഘട്ടം ഘട്ടമായി സർവീസ് നീട്ടിനൽകി ഇപ്പോൾ ഡിസംബർ 31 വരെയാക്കിയിരിക്കുന്നത്. നവംബർ ഒന്ന് മുതൽ ട്രെയിൻ എല്ലാ ദിവസവും ഓടിത്തുടങ്ങും.

ഇതിന് മുൻപ് കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ലാത്ത അവസ്ഥയായിരുന്നു. റെയിൽവേയുടെ ഈ അവഗണന വരുമാനക്കണക്കുകളിൽ മലബാർ ഏറെ മുന്നിട്ട് നിൽക്കുമ്പോഴായിരുന്നു. അഞ്ച് മണിക്കുള്ള പരശുറാമിൽ നല്ല തിരക്കാണെന്ന് യാത്രക്കാർ പറയുന്നു.

 

ഈ ട്രെയിനിന് ശേഷമുള്ള നേത്രാവതിയിൽ ഉള്ളത് രണ്ട് ജനറൽ കോച്ച് മാത്രമാണ്. 6.15 ന് കണ്ണൂർ എക്സ്പ്രസ് പോയാൽ മൂന്ന് മണിക്കൂറിന് ശേഷം 9.30 ന് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് എത്തേണ്ടതാണ്. വന്ദേഭാരതിനായി ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് വഴിയിൽ ഒരു മണിക്കൂറോളം പിടിച്ചിടും. ഇങ്ങനെ ഏറെ ബുദ്ധിമുട്ടിയിരുന്ന യാത്രക്കാർക്കാണ് ഇപ്പോൾ ഇതൊരു ആശ്വാസമായിരിക്കുന്നത്.

Advertisements
Share news