റവന്യു ജില്ലാ ശാസ്ത്ര മേളക്ക് കുന്നമംഗലത്ത് തുടക്കം

കുന്നമംഗലം: റവന്യു ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തി പരിചയമേളക്ക് കുന്നമംഗലത്ത് തുടക്കം. കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ, കുന്നമംഗലം എയുപി സ്കൂൾ, കാരന്തൂർ ഗേൾസ്, ബോയ്സ് സ്കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ് അധ്യക്ഷത വഹിച്ചു. കുന്നമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ മുഖ്യാതിഥിയായി.

ജില്ലാ പഞ്ചായത്തംഗങ്ങളായ പി ടി എം ഷറഫുന്നിസ, സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്തംഗം ബാബു നെല്ലൂളി, പി കൗലത്ത്, എം സന്തോഷ് കുമാർ, ബി ആർ അപർണ, എൻ മുഈനുദ്ദീൻ, കെ രാജീവ് കുമാർ, ഒ കല, ആയിഷാബി, കെ പി ഫൈസൽ, അഞ്ജിത എന്നിവർ സംസാരിച്ചു. ശനിയാഴ്ച ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ മത്സരം നടക്കുക. സമാപന സമ്മേളനം എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യും. പി മനോജ് കുമാർ സ്വാഗതവും പി ടി ഷാജിർ നന്ദിയും പറഞ്ഞു.
