ഡോ: ലാൽ രഞ്ജിത്തിൻ്റെ മാലി ദീപ് അനുഭവങ്ങൾ ‘കീനെ റംഗളു’ പുസ്തകത്തിൻ്റെ കവർ പ്രകാശനം ചെയ്തു

കൊയിലാണ്ടി: ഡോ: ലാൽ രഞ്ജിത്തിൻ്റെ മാലി ദീപനുഭവങ്ങൾ ‘കീനെ റംഗളു’ പുസ്തകത്തിൻ്റെ കവർ പ്രകാശനം നോവലിസ്റ്റ് റിഹാൻ റാഷിദ് കൊയിലാണ്ടി ഹാപ്പിനസ് പാർക്കിൽ നിർവ്വഹിച്ചു. ചടങ്ങിൽ അശ്വനി ദേവ്, ബാബു കൊളപ്പള്ളി. മധു ബാലൻ, മധു കിഴക്കയിൽ, ആർ എം രാജൻ, ദീപ ആർ കെ, അനിൽ കാഞ്ഞിലശ്ശേരി, ആനന്ദൻ സി പി, ഡോ ലാൽ രഞ്ജിത് എന്നിവർ സംബന്ധിച്ചു. കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ നവംബർ 1ന് സുഭാഷ് ചന്ദ്രൻ പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിക്കും.
