കോഴിക്കോട് വെള്ളയിലെ കത്തിക്കുത്ത് കേസിലെ പ്രതികൾ പിടിയിൽ

കോഴിക്കോട്: വെള്ളയിൽ കഴിഞ്ഞ ദിവസം ഉണ്ടായ കത്തിക്കുത്ത് കേസിലെ പ്രതികൾ പോലീസ് പിടിയിലായി. കോയ റോഡിൽ പളളിക്കണ്ടി നൌഫലിൻ്റെ മകൻ അബ്ദുൾ ഷാമിൽ (26), പള്ളിക്കണ്ടി, കോയ റോഡിൽ ഫമിതാ മൻസിൽ റസാഖിൻ്റെ മകൻ സലാവുദ്ധീൻ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ 20ന് പുതിയങ്ങാടി കോയ റോഡ് പള്ളിക്ക് മുൻവശം വെച്ച് ലഹരിവസ്തുക്കൾ കുട്ടികൾക്ക് വില്പന നടത്തുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധം തീർക്കാൻ അബ്ദുൽ അസീസിൻ്റെ മകൻ 28 വയസ്സുള്ള യാസിൻ എന്നയാളെ മാരകായുധം കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ വെള്ളിയിൽ പോലസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇവർക്കെതിരെ നടക്കാവ് എലത്തൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിതരണം ചെയ്തതിനും കേസ് നിലവിലുണ്ട്.
