കഞ്ചാവ് മയക്കുമരുന്ന് മാഫിയക്കെതിരെ നാട് ഒന്നിക്കുന്നു. ഇന്ന് ജനകീയ പ്രതിരോധ സദസ്സ്

കൊയിലാണ്ടി: കഞ്ചാവ് മയക്കുമരുന്ന് മാഫിയക്കെതിരെ നാട് ഒന്നിക്കുന്നു. ഇന്ന് വൈകീട്ട് 6 മണിക്ക് നെല്യാടി കെ.പി.കെ സ്റ്റോപ്പിൽ ഡിവൈഎഫ്ഐ ജനകീയ പ്രതിരോധ സദസ്സ്. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സദസ്സ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മയക്കുമരുന്ന് മാഫിയാ സംഘത്തിൻ്റെ അക്രമത്തിൽ ഡിവൈഎഫ്ഐ നേതാക്കളെ കൊലപ്പെടുത്താൻ നടത്തിയ ശ്രമം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രദേശത്ത് മയക്കുമരുന്ന് മാഫിയയെ പ്രതിരോധിക്കാൽ ഡിവൈഎഫ്ഐ നടത്തിയ ഇടപെടലാണ് മാഫിയാ സംഘത്തെ ചൊടിപ്പിച്ചത്.

.

സംഭവത്തിൽ 7 പേർക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നെല്യാടി ഉൾപ്പെടെ കൊല്ലം മേഖലയിൽ വിവിധ സ്ഥലങ്ങളിൽ മയക്കുമരുന്ന് വിൽപ്പനയും സംഘം ചേർന്ന് അക്രമിക്കുന്നതും നിത്യസംഭവമായി മാറുന്ന പാശ്ചാത്തലത്തിലാണ് ഡിവൈഎഫ്ഐ പ്രതിരോധ സദസ്സുമായി രംഗത്തുവരുന്നത്.

.


.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബീഷ് സദസ് ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ്, പ്രസിഡണ്ട് കെ.കെ. സതീഷ് ബാബു തുടങ്ങിയവർ സംസാരിക്കു. നാടിൻ്റെ സൌര്യ ജീവിതത്തിനു ഭീഷണിയാകുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ പ്രദേശത്തെ ബഹുജനങ്ങളുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന സദസ്സ് വിജയിപ്പിക്കാൻ ഡിവൈഎഫ്ഐ ആഹ്വാനം ചെയ്തു.
