പി.എയെ പുറത്താക്കണം: കൊയിലാണ്ടി എംഎൽഎ ഓഫീസിലേക്ക് പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളുടെ മാർച്ച്

കൊയിലാണ്ടി എംഎൽഎ ഓഫീസിലേക്ക് പ്രതിപക്ഷ യുവജന വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തി. മുചുകുന്ന് ഗവ.കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമത്തിനു നേതൃത്വം നൽകിയത് കൊയിലാണ്ടി MLA യുടെ പി.എ ആണെന്നും. പി.എയെ പുറത്താക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. UDYF നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരം കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ആരോപിച്ചു.

ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ സംസാരിച്ചു. വി പി ദുൽഖിഫിൽ, സമദ് നടേരി, എം.കെ സായീഷ്, കെ കെ റിയാസ്, പി രത്നവല്ലി ടീച്ചർ, മഠത്തിൽ അബ്ദുഹ്മാൻ, രാജേഷ് കീഴരിയൂർ, മുരളി തോറോത്ത്, എ കെ ജാനിബ്, ആസിഫ് കലാം, അജയ്ബോസ്, ജൂബിക സജിത്ത്, എ സി സുനൈദ്, പി കെ മുഹമ്മദലി, ഷിബിൽ പുറക്കാട് തുടങ്ങിയവർ സംസാരിച്ചു. റാഷിദ് മുത്താമ്പി സ്വാഗതവും, ഫാസിൽ നടേരി നന്ദിയും പറഞ്ഞു.
