KOYILANDY DIARY.COM

The Perfect News Portal

ശബരിമലയില്‍ ദര്‍ശനസമയം മൂന്ന് മണിക്കൂര്‍ നീട്ടി

പന്തളം: ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനസമയം മൂന്ന് മണിക്കൂര്‍ കൂട്ടി. ഉച്ചയ്ക്ക് ഒരുമണിക്ക് നട അടയ്ക്കുന്നത് മൂന്ന് മണിയിലേക്കാണ് നീട്ടിയത്. വൈകീട്ട് നാല് മണിക്ക് നട തുറക്കും. തിരക്ക് കണക്കിലെടുത്താണ് ദര്‍ശന സമയം കൂട്ടാനുള്ള തീരുമാനമെടുത്തത്.

മണ്ഡലമാസം ആരംഭിച്ചതോടെ ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ആയിരകണക്കിന് ഭക്തജനങ്ങളാണ് ക്യൂവില്‍ കാത്തുനില്‍ക്കുന്നത്. മാസപൂജ സമയത്ത് ഇത്രയധികം തിരക്കുണ്ടാവുന്നത് ആദ്യമായാണ്. പതിനെട്ടാംപടി കയറാന്‍ കാത്തു നില്‍ക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ചുക്കു വെള്ളം കൊടുക്കാന്‍ വലിയ നടപ്പന്തലിലാണ് ദേവസ്വം ബോര്‍ഡ് ക്രമീകരണം ചെയ്തിട്ടുള്ളത്.

Share news