കേരളത്തിൻ്റെ സാമൂഹിക സാമ്പത്തിക മേഖലയിൽ വലിയ സംഭാവന നൽകാൻ കുസാറ്റിന് കഴിഞ്ഞു; മുഖ്യമന്ത്രി

കേരളത്തിൻ്റെ സാമൂഹിക സാമ്പത്തിക മേഖലയിൽ വലിയ സംഭാവന നൽകാൻ കുസാറ്റിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല മികച്ച മാതൃകകൾ സൃഷ്ടിച്ച് വളരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘നൂതന ആശയങ്ങളും സാങ്കേതികവിദ്യയും രൂപപ്പെടുത്താൻ കഴിഞ്ഞു. സ്കൂൾ ഓഫ് മാനേജ്മെൻ്റ് കാലഘട്ടത്തിൻ്റെ ആവശ്യത്തിന് അനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവന്നു. ക്രിയാത്മകമായ മാറ്റങ്ങൾക്കുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുക. സർക്കാർ ഒപ്പമുണ്ട്’ – മുഖ്യമന്ത്രി.

