KOYILANDY DIARY.COM

The Perfect News Portal

പുന്നപ്ര വയലാര്‍ രക്തസാക്ഷി അനുസ്മരണത്തിന് നാളെ തുടക്കം

ദിവാന്‍ ഭരണത്തിനും രാജ വാഴ്ചയ്ക്കുമെതിരെ ധീര രക്തസാക്ഷിത്വം വരിച്ച പുന്നപ്ര വയലാര്‍ രക്തസാക്ഷി അനുസ്മരണത്തിന് നാളെ തുടക്കം. സര്‍ സി പി യുടെ പട്ടാളവുമായി ഏറ്റുമുട്ടിയ അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളിലെ സമരഭൂമികളില്‍ ഇനി ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന അനുസ്മരണ സമ്മേളനങ്ങളും പുഷ്പാര്‍ച്ചനയും നടക്കും.

വാരാചരണത്തിന്റെ ഭാഗമായി നാളെ പുന്നപ്ര സമരഭൂമിയില്‍ പതാക ഉയരും. 27ന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലാണ് വാരാചരണത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടക്കുക.

Share news