KOYILANDY DIARY.COM

The Perfect News Portal

അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 13.360 കിലോ ചന്ദനം പിടികൂടി

ബാലുശേരി: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 13.360 കിലോ ചന്ദനം കോഴിക്കോട്‌ വനം വിജിലന്‍സ് വിഭാഗം പിടികൂടി. പനങ്ങാട് കണ്ണാടിപ്പൊയിൽ മുച്ചിലോട്ട്താഴെ ഷാഫിഖിന്റെ പൂട്ടിക്കിടന്ന വീട്ടില്‍നിന്നാണ് ചന്ദനം പിടികൂടിയത്‌. വെള്ള ചെത്തി ഒരുക്കിയ 12.660 കിലോ വരുന്ന 38 ചന്ദനത്തടിക്കഷ്ണങ്ങളും 700 ഗ്രാം ചന്ദനച്ചീളുകളുമാണ്‌ പിടികൂടിയത്.
കോഴിക്കോട് ഫ്ലയിങ്‌ സ്‌ക്വാഡിലെ റെയ്‌ഞ്ച് ഫോറസ്റ്റ്‌ ഓഫീസര്‍ എ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്‌. സെക്‌ഷന്‍ ഫോറസ്റ്റ്‌ ഓഫീസര്‍ കെ പി പ്രശാന്തന്‍, ബീറ്റ് ഫോറസ്റ്റ്‌ ഓഫീസര്‍മാരായ മുഹമ്മദ് അസ്ലം, സി ദേവാനന്ദന്‍, എം ശ്രീനാഥ്, കെ വി പ്രബീഷ്, ഫോറസ്റ്റ് ഡ്രൈവര്‍ ടി കെ ജിജീഷ്, ഫോറസ്റ്റ്‌ വാച്ചര്‍ എൻ കെ റീജ എന്നിവരടങ്ങിയ സംഘമാണ് ചന്ദനം പിടികൂടിയത്. 

 

Share news