KOYILANDY DIARY.COM

The Perfect News Portal

ആൾ ഇന്ത്യാ എൽ ഐ സി ഏജൻ്റ് ഫഡറേഷൻ ധർണ നടത്തി

ആൾ ഇന്ത്യാ എൽ ഐ സി ഏജൻ്റ് ഫഡറേഷൻ ബാലുശ്ശരി സാറ്റ് ലൈറ്റ് ബ്രാഞ്ച് ഓഫിസിന് മുന്നിൽ ധർണ നടത്തി. എൽ ഐ സി ഏജൻ്റ് മാർക്ക് നിലവിൽ ലഭിച്ച് കൊണ്ടിരുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച മാനേജ്മെൻ്റ്  നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയും കരിനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരമ്പരകളുമായി മുന്നോട്ടു പോകുമെന്ന് താക്കീത് നൽകിയായിരുന്നു ധർണ.
സീനിയർ നേതാവ് കൃഷ്ണൻ കെ. ഉദ്ഘാടനം ചെയ്തു. പ്രേമ പി പി  അധ്യക്ഷത വഹിച്ചു. ഫഡറേഷൻ നേതാക്കളായ മണി പുനത്തിൽ, സുനിൽകുമാർ എം എസ്, വി കെ ശശിധരൻ, രാജേഷ് ബാബു ജി, വിലാസിനി പി, വിമല കെ, രാജൻ എൻ, അനിത എം കെ, ബാബുരാജ്, പ്രമീള, ത്യാഗരാജൻ, സുധീഷ് എന്നിവർ സംസാരിച്ചു.
Share news