KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍ എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ മുൻ എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍. പള്ളിക്കുന്നിലുള്ള അദ്ദേഹത്തിൻ്റെ ക്വാട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട എഡിഎം ആയി ചുമതലയേല്‍ക്കാനിരിക്കെയാണ് മരണം. പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് നവീന്‍ ബാബു. ഇന്നലെ രാത്രി പത്തനംതിട്ടയ്ക്ക് പോകുമെന്നായിരുന്നു അയല്‍വാസികളോട് പറഞ്ഞിരുന്നത്.

ചെങ്ങന്നൂരിൽ റെയിൽവേ സ്റ്റേഷനിൽ നവീൻ ബാബു എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിഞ്ഞത്. ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ ബന്ധുക്കൾ കണ്ണൂരിൽ ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെ വിളിച്ചറിയിച്ചു. തുടർന്ന് ക്വാട്ടേഴ്സിലെത്തിയ ജില്ലാ കലക്ടറുടെ ഗൺമാൻ അദ്ദേഹത്തെ തൂങ്ങി മരിച്ചനിലയിൽ കാണുകയായിരുന്നു.

 

Share news