KOYILANDY DIARY.COM

The Perfect News Portal

വിജയദശമി ദിനത്തിൽ പൊയിൽക്കാവ് ദുർഗാദേവി ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്

കൊയിലാണ്ടി: വിജയദശമി ദിനത്തിൽ പൊയിൽക്കാവ് ദുർഗാദേവീ ക്ഷേത്ര കിഴക്കേ കാവിലും പടിഞ്ഞാറേകാവിലും പതിവിൽ നിന്ന് വ്യത്യസ്തമായി നൂറു കണക്കിന് ഭക്തർ ദർശനം നടത്തി. വിദ്യാരംഭം കുറിക്കാനായി നിരവധി കുരുന്നുകൾ എത്തി ചേർന്നു.
.
.
രമേശ്‌ കാവിൽ, മധു ശങ്കർ മീനാക്ഷി, യൂ കെ രാഘവൻ മാസ്റ്റർ, Dr. അഭിലാഷ്, Dr. സോണി രാജ്മോഹൻ, ബീന ടീച്ചർ എന്നിവർ എഴുതിനിരുത്തൽ ചടങ്ങിൽ ആചാര്യ സ്ഥാനം അലങ്കരിച്ചു. ആചാര്യന്മാർക്കുള്ള പുടവ വിതരണ ചടങ്ങിന് ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ പുതുക്കുടി ഗോവിന്ദൻ നായർ ആഘോഷകമ്മിറ്റി ചെയർമാൻ കേണൽ സുരേഷ് ബാബു, ട്രസ്റ്റി ബോർഡ്‌ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Share news