സംസ്കൃതി ഖത്തര്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം; ജോണ്‍ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്യും
        സംസ്കൃതി ഖത്തര്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. മലയാളം കമ്മ്യൂണിക്കേഷൻ മാനേജിങ് ഡയറക്ടർ ജോണ്‍ ബ്രിട്ടാസ് എംപിയാണ് ഉദ്ഘാടനം. ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് രജതജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്നത്.

ഖത്തര്‍ സമയം ഉച്ചയ്ക്ക് രണ്ടരയ്ക്ക് രജത ജൂബിലി ആഘോഷ ഉദ്ഘാടന സംസ്‍കാരിക സമ്മേളനം നടക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ നിന്നുള്ള സാഹിത്യ പ്രതിഭകൾ പങ്കെടുക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്കൃതി പ്രസിഡണ്ട് സാബിത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരീക്കുളം, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ, പ്രോഗ്രാം കൺവീനർ ഒ കെ പരുമല എന്നിവർ അറിയിച്ചു.


                        
