വെങ്ങളം ശ്രീ ഹംസകുളങ്ങര മേലേടത്ത് ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം

കൊയിലാണ്ടി: വെങ്ങളം ശ്രീ ഹംസകുളങ്ങര മേലേടത്ത് ശിവക്ഷേത്രത്തിൽ നവരാത്രി വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 3 ന് കൊയിലാണ്ടി ശ്രീമാതാ അമൃതാനന്ദമയി മഠം അദ്ധ്യക്ഷൻ സ്വാമി സുമേധാമുത ചൈതന്യ നിർവഹിച്ചു. നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ആറാം ദിനമായ ഇന്നലെ കോട്ടയം അരുണിമ രമേശ് അവതരിപ്പിച്ച ഭക്തിഗാനസുധ ആസ്വാദകഹൃദയങ്ങളെ ഭക്തിയുടെ ആനന്ദത്തിൽ ആറാടിച്ചു.

ഈ വർഷത്തെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ വഴിപാടായി വിദ്യാഗോപാലമന്ത്രാർച്ചന, സരസ്വതി പൂജ, പാർവ്വതിദേവിക്ക് നെയ്യ് വിളക്ക് എന്നിവ നടത്തപ്പെടുന്നു. ഇതിനുള്ള ഒരുക്കങ്ങൾ ക്ഷേത്രത്തിൽ വളരെ വിപുലമായി നടത്തിവരുന്നു.

വിജയദശമി ദിനത്തിൽ ക്ഷേത്രത്തിൽ വാഹനപൂജ, എഴുത്തിനിരുത്തൽ കൂടാതെ ക്ഷേത്രം ഭജനസമിതിയുടെ ഭജന എന്നിവ നടത്തുന്നു. ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ ക്ഷേത്രം മേൽശാന്തി ശ്രീ വിഷ്ണു നമ്പൂതിരി എഴുത്തിനിരുത്തൽ ചടങ്ങിന് നേതൃത്വം നൽകുന്നു. എല്ലാ ദിവിസവും രാത്രി നടക്കുന്ന പരിപാടികൾക്ക് ശേഷം ഭക്ഷണ വിതരണവും നടത്തുന്നുണ്ട്.
