വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകന് നേരെ കാമുകി ആസിഡ് ആക്രമണം നടത്തി

ബെംഗളൂരു: കാമുകി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കാമുകന്‍ അക്രമം കാട്ടിയതായുള്ള വാര്‍ത്തകള്‍ വായിച്ചുകാണും. എന്നാല്‍ ബെംഗളൂരുവില്‍ നടന്ന സംഭവം നേരെ തിരിച്ചാണ്. തന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകന് നേരെ കാമുകി ആസിഡ് ആക്രമണം നടത്തിയെന്നാണ് വാര്‍ത്ത.
ബെംഗളൂരു വിജയനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വിക്രം ആശുപത്രിയിലെ നഴ്സായ ലിദിയ (26)യാണ് വസ്ത്ര വ്യാപാരിയായ ജയകുമാര്‍ (32) വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ആസിഡ് ആക്രമണം നടത്തിയത്. തന്നെ ഒഴിവാക്കി കാമുകന്‍ മറ്റൊരു വിവാഹം കഴിക്കുമെന്ന് കരുതി ലിദിയ ജയകുമാറിന്റെ മുഖത്തടിച്ച് ആസിഡ് ഒഴിക്കുകയായിരുന്നു. പരിക്കേറ്റ ജയകുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ലിദിയയെ പോലീസ് അറസ്റ്റ് ചെയ്തു.

