KOYILANDY DIARY

The Perfect News Portal

തലമുടി കൊഴിയുന്നതിന് പിന്നിലെ കാരണങ്ങള്‍ ഏതൊക്കെയെന്ന് അറിയേണ്ടേ…?

സറ്റൈലായി നടക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പേടിയാണ് മുടികൊഴിച്ചില്‍. തലമുടി ഊരല്‍ ഉണ്ടാക്കുന്ന മാനസികവ്യഥ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒന്നു തന്നെയാണ്. തടയാനായി പലവിധ മാര്‍ഗങ്ങള്‍ പയറ്റുന്നുവരും നമ്മുടെയിടയില്‍ നിരവധിയാണ്. എന്നാല്‍ തലമുടി ഊരലിന് പിന്നിലെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുകയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. തലമുടി കെരാറ്റീന്‍ എന്ന പ്രോട്ടീനാല്‍ നിര്‍മ്മിതമാണ്. ഇത് തലയോട്ടിയിലെ മുടിയുടെ അറ്റത്തായുള്ള ചെറിയ സുഷിരങ്ങളിലാണ് നിര്‍മ്മിക്കപ്പെടുന്നത്. തലയോട്ടിയ്ക്കുള്ളിലെ ഈ ചെറു രോമകൂപങ്ങളില്‍ നിന്നാണ് മുടിയുടെ സെല്ലുകള്‍ വളരുന്നത്. പഴയ കോശങ്ങള്‍ ചര്‍മ്മത്തില്‍ നിലനില്‍ക്കുന്നത് മുടികൊഴിച്ചിലിനും വളര്‍ച്ചയില്ലായ്മയ്ക്കും കാരണമാകും.

അതിയായി മുടി കൊഴിയുന്നതിന് പിന്നില്‍ അഞ്ച് കാരണങ്ങള്‍ ഉണ്ടാകാം. അതൊക്കെ ഏതെന്നല്ലേ…തുടര്‍ന്ന് വായിച്ചോളു 

1. ശാരീരിക പ്രശ്നങ്ങള്‍
ശാരീരിക വ്യഥകള്‍ മുടിയുടെ വളര്‍ച്ചയെ ബാധിക്കും. മുറിവുകളും ആഘാതങ്ങളും അപകടങ്ങളുമെല്ലാം തലമുടി കൊഴിയാന്‍ ഇടവരുത്തും. ഇത് താല്‍ക്കാലികമായിരിക്കും. പനിയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമെല്ലാം ഉണ്ടായാല്‍ മുടി കൊഴിയുന്നത് അതിനാലാണ്.

2. പാരമ്പര്യം
പുരുഷന്‍മാരില്‍ കഷണ്ടിയ്ക്ക് പിന്നിലെ പ്രധാന കാരണം പാരമ്ബര്യമാണ്. മുടി കൊഴിച്ചിലിന്റെ പ്രായത്തേയും നിരക്കിനേയും സ്വാധീനിക്കാന്‍ പാരമ്ബര്യത്തിന് കഴിയും. സ്ത്രീകള്‍ക്കും ഇത്തരത്തില്‍ പാരമ്ബര്യം മൂലം അതിയായി മുടികൊഴിച്ചിലുണ്ടാകാറുണ്ട്.

Advertisements

3. പ്രോട്ടീന്‍ കുറവ്
ഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയിട്ടില്ലെങ്കില്‍ മുടി കൊഴിച്ചില്‍ ഉറപ്പാണ്. പ്രോട്ടീനാല്‍ നിര്‍മ്മിതമാണ് തലമുടി. അതിനാല്‍ ആവശ്യത്തിന് പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ പുതിയ മുടിയുടെ രൂപീകരണം നടക്കില്ല. ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉറപ്പാക്കുകയാണ് മുടികൊഴിച്ചില്‍ തടയാന്‍ ശ്രദ്ധിക്കേണ്ടത്. മുട്ട, ചിക്കന്‍, മല്‍സ്യം, സോയ, ബദാം, പയറുവര്‍ഗങ്ങള്‍, തൈര് എന്നിവ ഉള്‍പ്പെടുത്തിയാല്‍ ഇത് പരിഹരിക്കാം.

4. ഹെയര്‍ സ്റ്റൈലിംങ് പ്രൊഡക്ടുകള്‍
മുടിയില്‍ അമിതമായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിന് ഇടയാക്കും. അയണിങും ഡ്രൈയിങുമെല്ലാം ദിനംപ്രതിയാകുമ്ബോള്‍ മുടിയുടെ ആരോഗ്യവും തനിമയും നഷ്ടമാകും. അതിനാല്‍ അമിതമായി മുടിക്ക് ചൂടേല്‍പ്പിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക.

5. ഗര്‍ഭധാരണം
സ്ത്രീകളില്‍ മുടികൊഴിച്ചിലിന് ഒരു പ്രധാന കാരണം ഗര്‍ഭാവസ്ഥയാണ്. പ്രസവശേഷം മുടികൊഴിച്ചില്‍ സാധാരണമാണ്. പ്രസവശേഷം മൂന്നാം മാസം മുതല്‍ മുടികൊഴിച്ചില്‍ കൂടുതലാകും. ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനവും ഹോര്‍മോണ്‍ നിരക്കുകള്‍ ഉയരുന്നതുമാണ് ഇതിന് കാരണം. പ്രസവശേഷം ഹോര്‍മോണ്‍ സാധാരണ നിലയിലേക്കെത്തുമ്ബോഴും മുടിയെ ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *