KOYILANDY DIARY

The Perfect News Portal

ക്യാന്‍സറിനെ തുരത്താന്‍ കുരുമുളക്; പ്രതീക്ഷയേകി പഠനങ്ങള്‍

കുരുമുളകുകൊണ്ടു ഗുണങ്ങള്‍ ഏറെയാണ്. കുരുമുളക് ഉടന്‍ തന്നെ ക്യാന്‍സറിനെതിരായുള്ള ഔഷധമായി ഉപയോഗിക്കാമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ട്യൂമറുള്ളവരില്‍ കൂടുതലായി കണ്ടുവരുന്ന എന്‍സൈമിനെ തടയാന്‍ സാധിക്കുന്ന ഒരു തരം കെമിക്കല്‍ കുരുമുളകിലുണ്ടെന്ന് ജേണല്‍ ഓഫ് ബയോളജിക്കല്‍ കെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

കുരുമുളകിന്റ ഔഷധഗുണം ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ആയുര്‍വേദത്തില്‍ പ്രദിപാതിച്ചിട്ടുണ്ട്. ജലദോഷത്തിനും പനിക്കുമൊക്കെ കുരുമുളക് ഉപയോഗിച്ചുള്ള പൊടികൈ ചികിത്സയെ കുറിച്ച കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാം. ക്യാന്‍സറിനെ തടയാന്‍ കുരുമുളക് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ അത് ആരോഗ്യ മേഖലയ്ക്ക് വലിയ നേട്ടമായിരിക്കും.

യുടി സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്ററിലെ ശാസ്ത്രജ്ഞര്‍ കുരുമുളക് ക്യാന്‍സറിനെതിരായി പ്രവര്‍ത്തിക്കുന്ന രാസ പ്രവര്‍ത്തനം കണ്ടെത്തി. കുരുമുളകില്‍ അടങ്ങിയിട്ടുള്ള പെപ്പര്‍ലോങ്കുമെയിന്‍ എന്ന രാസപദാര്‍ഥം ആന്റി ക്യാന്‍സര്‍ ഏജന്റായി പ്രവര്‍ത്തിക്കും. ഇത് സ്തനാര്‍ബുദം, ശ്വാസകോശ അര്‍ബുദം, ലൂക്കീമിയ, ഗ്യാസ്ട്രിക്ക് ക്യാന്‍സര്‍, തുടങ്ങിയവയെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എക്സറെ ക്രിസ്റ്റലോഗ്രഫി ഉപയോഗിച്ച്‌ കുരുമുളകിലടങ്ങിയിട്ടുള്ള രാസപദാര്‍ഥം എന്‍സൈമിനെതിരായി രൂപാന്തരപ്പെടുന്നതിന്റെ മോളിക്കുലാര്‍ സ്ട്രക്ക്ച്ചര്‍ ഗവേഷകര്‍ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *