കാട്ടില പീടികയിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് സമീപത്തെ സി ടി മെറ്റൽസിലേക്ക് ഇടിച്ചു കയറി അപകടം
കൊയിലാണ്ടി: ചേമഞ്ചേരി കാട്ടില പീടികയിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് സ്കൂളിനു സമീപത്തെ സി ടി മെറ്റൽസിലേക്ക് ഇടിച്ചു കയറി അപകടം. ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്. ഇന്നു രാവിലെ 10 മണിയോടെയാണ് അപകടം. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയും, പൊലീസും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
