KOYILANDY DIARY.COM

The Perfect News Portal

നെഹ്‌റുട്രോഫി വള്ളംകളിക്ക് ഒരു കോടി രൂപ അനുവദിക്കും: മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ചൂരല്‍മല ദുരന്തം പരിഗണിച്ച് മാറ്റിവെച്ച ഓണാഘോഷവും നെഹ്‌റുട്രോഫി വള്ളംകളിയും സര്‍ക്കാര്‍ തന്നെ ഇടപെട്ട് പൂര്‍വാധികം ഭംഗിയായി സംഘടിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നെഹ്‌റുട്രോഫി വള്ളംകളിക്ക് ഒരു കോടി രൂപ അനുവദിക്കുമെന്നും അദ്ധേഹം പറഞ്ഞു.

സര്‍ക്കാര്‍ പരിപാടികള്‍ മാറ്റിവച്ചതിന്റെ പശ്ചാത്തലത്തിലാണ് നെഹ്‌റുട്രോഫി വള്ളംകളി നീട്ടി വച്ചത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് ഈ വർഷം തന്നെ നടത്താൻ ആവശ്യമായ എല്ലാ സാധ്യതകളും ടൂറിസം വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

Share news