പുഴുക്കുത്തുകൾക്കെതിരെ നടപടി ഉണ്ടാകും; മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്: സേനാംഗങ്ങൾക്ക് ചീത്തപ്പേരുണ്ടാക്കുന്ന പുഴുക്കുത്തുകൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഴുക്കുത്തുകളെ ആര് തുറന്ന് കാണിച്ചാലും പരിശോധിക്കും. തെറ്റ് ചെയ്തവരോട് ഒരു ഒത്തു0തീർപ്പും ഉണ്ടാവില്ല.

തെളിവ് കണ്ടെത്തിയാൽ മുഖം നോക്കാതെ നടപടിയെടുക്കും. തൃശൂർ പൂരത്തെക്കുറിച്ച് പറയുന്ന കോൺഗ്രസ് നേതാക്കൾ ബിജെപിക്ക് വോട്ട് മറിച്ചു. ആർഎസ്എസ് ശാഖക്ക് കാവൽ നിന്നവരാണ് കോൺഗ്രസ് നേതാക്കളെന്നും റിയാസ് പറഞ്ഞു.

