KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് വയോജന ക്ഷേമ കമ്മീഷന് രൂപം നൽകണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം

ഉള്ളിയേരി: സംസ്ഥാനത്ത് വനിതാ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ എന്നിവക്കൊപ്പം വയോജന ക്ഷേമ കമ്മീഷന് സർക്കാർ രൂപം നൽകണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഉള്ള്യേരി പെൻഷൻ ഭവനിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ഇ.കെ. അബൂബക്കർ മാസ്റ്റർ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ആയിരുന്ന  ഈയിടെ അന്തരിച്ച ആർ.പി. രവീന്ദ്രന്റെ ഓർമ്മകൾക്ക് മുന്നിൽ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.
 സംസ്ഥാനത്ത് നിലവിൽ എൺപത് ലക്ഷത്തിലധികം വയോജനങ്ങൾ ഉണ്ടെന്നും ഇതിൽ ഏറിയ പങ്കും വനിതകളാണെന്നും, മുതിർന്ന വനിതകളിൽ 60 ശതമാനം പേരും വിധവകളാണെന്നും അവരുടെ ക്ഷേമ ഐശ്വര്യങ്ങൾ നോക്കാനും മെച്ചപ്പെടുത്താനും ഒരു വയോജന കമ്മീഷൻ ആവശ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡണ്ട് ബാലൻ കുറുപ്പ്, ജില്ലാ സെക്രട്ടറി സോമൻ ചാലിൽ, ജില്ലാ വൈസ് പ്രസിഡന്റ് ഇ.സി.ബാലൻ,  ജോയിന്റ് സെക്രട്ടറിമാരായ  കെ.എം. ശ്രീധരൻ, കെ. പി. വിജയ, ട്രഷറർ പി.കെ. രാമചന്ദ്രൻ നായർ, പൂതേരി ദാമോദരൻ നായർ, പൊന്നാരത്ത് ബാലൻ മാസ്റ്റർ, വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ഗിരിജാ ഭായ്, ഒ. കുഞ്ഞിരാമൻ, രാധാകൃഷ്ണൻ കുറുന്തോടി എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് നളിനി നെല്ലൂർ സ്വാഗതം പറഞ്ഞു.
Share news