സംസ്ഥാനതല പട്ടയവിതരണം 12ന് കളമശേരിയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കളമശേരി: സംസ്ഥാനതല പട്ടയവിതരണം സെപ്തംബര്‍ 12ന് കളമശേരിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് പട്ടയമേള കളമശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ചേരുന്നത്. വൈകിട്ട് 4.30ന് ചേരുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷനായിരിക്കും.

മന്ത്രി പി രാജീവും പ്രതിപക്ഷ നേതാവ് വിഡി സതീശനും മുഖ്യാതിഥികളായിരിക്കും. എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

