KOYILANDY DIARY.COM

The Perfect News Portal

ഓണത്തിന് വിളവെടുപ്പിനായി പുളിയഞ്ചേരി യു.പി സ്കൂളിൽ ചെണ്ടുമല്ലിത്തോട്ടം ഒരുങ്ങി

കൊയിലാണ്ടി: ഓണത്തിന് വിളവെടുപ്പിനായി പുളിയഞ്ചേരി യു.പി സ്കൂളിൽ ചെണ്ടുമല്ലിത്തോട്ടം ഒരുങ്ങി. കൊയിലാണ്ടിയിലെ ഈ വർഷത്തെ ഏറ്റവും മികച്ച കൃഷിക്കൂട്ടത്തിനുള്ള അവാർഡ് ലഭിച്ച മാരിഗോൾഡ് കൃഷിക്കൂട്ടത്തിന്റെ മേൽനോട്ടത്തിലാണ് സ്കൂളിലെ അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ചെണ്ടുമല്ലിക്കൃഷി ചെയ്‌തത്‌. മഞ്ഞ നിറത്തിലുള്ള ചെണ്ടുമല്ലികളാണ് വിളവെടുക്കാനുള്ള പാകത്തിൽ നിൽക്കുന്നത്. 
വിവിധയിനം പച്ചക്കറികളും. കപ്പ, പച്ചമുളക്, ചീര, പപ്പായ, മുരിങ്ങ എന്നിവയും കൃഷിചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി പച്ചക്കറിക്കൃഷിയിൽ ഈ സ്ഥാപനം മാതൃകയായി മാറുകയാണ്. സ്കൂളിനോട് ചേർന്നാണ് ചെണ്ടുമല്ലിക്കൃഷി നടത്തിയത്. ഒഴിവുദിവസങ്ങളിലും ക്ലാസ് കഴിഞ്ഞുള്ള സമയവുമാണ് കൃഷിയൊരുക്കാൻ വിദ്യാർഥികൾ ഉപയോഗപ്പെടുത്തുന്നത്. സ്കൂളിൽ നടക്കുന്ന ഓണാഘോഷ പൂക്കളത്തിന് ഈ പൂക്കൾ ഉപയോഗിക്കും. കൊയിലാണ്ടി കൃഷി ഓഫീസർ പി.വിദ്യയുടെ പൂർണ്ണമായ പിന്തുണയുണ്ട്.
Share news