KOYILANDY DIARY.COM

The Perfect News Portal

സംസ്‌കൃത കോഴ്‌സുകളുമായി ഐ.ഐ.ടി. ഹൈദരാബാദ്; ഓഗസ്റ്റ് 29 മുതൽ അപേക്ഷിക്കാം

സംസ്‌കൃത കോഴ്‌സുകളുമായി ഐ.ഐ.ടി. ഹൈദരാബാദ്. സംസ്‌കൃതത്തില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. സെന്‍ട്രല്‍ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റിയുമായി (സിഎസ്‌യു) സഹകരിച്ചുകൊണ്ടാണ് പുതിയ കോഴ്സ് നടപ്പിലാക്കിയിരിക്കുന്നത്. ഓണ്‍ലൈനായും ഓഫ്‌ലൈനായും പഠിക്കാം. ഓഗസ്റ്റ് 29 മുതൽ അപേക്ഷകൾ സ്വീകരിക്കും. സെപ്റ്റംബര്‍ 20 വരെയാണ് അപേക്ഷിക്കുവാനുള്ള അവസാന തീയതി.

 

 

പത്താം ക്ലാസാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനുള്ള യോഗ്യത. അപേക്ഷിക്കുന്നതിനുള്ള ഏറ്റവും കുറവ് പ്രായം 15 ആണ്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷകൾ അയക്കാം. കോഴ്സിന് ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിഎസ്‌യു അഞ്ച് പഠന പുസ്തകങ്ങള്‍ നല്‍കും. 1,200 രൂപയാണ് അഡ്മിഷന്‍ ഫീസ്. എക്‌സാം ഫീസായി 300 രൂപയും നൽകണം.

Share news