KOYILANDY DIARY.COM

The Perfect News Portal

കവി കെ. സച്ചിദാനന്ദന് സ്നേഹാദരം സംഘടിപ്പിക്കുന്നു

മലയാളത്തിൻ്റെ പ്രിയ കവി കെ. സച്ചിദാനന്ദന് സ്നേഹാദരം സംഘടിപ്പിക്കുന്നു.  സാഹിത്യത്തിലെ സഹൃദയരും സഹയാത്രികരും ശിഷ്യരും സാംസ്കാരിക പ്രവർത്തകരും ചേർന്നാണ് സ്നേഹാദരം സംഘടിപ്പിക്കുന്നത്. ‘സച്ചിദാനന്ദം കാവ്യോൽസവം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

 

തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഈ മാസം ആറ്, ഏഴ്, എട്ട് തീയതികളിലായി പരിപാടി നടക്കും. പരിപാടിയിൽ ക്രൈസ്റ്റ് കോളേജും കാവ്യശിഖ ഉൾപ്പെടെയുള്ള മുപ്പതോളം സാംസ്കാരിക സംഘടനകളും സ്ഥാപനങ്ങളും ആതിഥേയത്വം വഹിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു തൃശ്ശൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Share news