ടീച്ചേഴ്സ് ഡേ ദിനത്തിൽ എൻ വി നാരായണൻ മാസ്റ്ററെ ആദരിച്ചു
കൊയിലാണ്ടി ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ടീച്ചേഴ്സ് ഡേ ദിനത്തിൽ എൻ വി നാരായണൻ മാസ്റ്ററെ ആദരിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികം അദ്ധ്യാപകനായി കോഴിക്കോട് ജില്ലയിലെ പൊയിൽക്കാവ് ഹൈസ്കൂൾ, ആശ്രമം ഹൈസ്കൂൾ, വയനാട് ജില്ല, ബാലുശ്ശേരി, പൂനൂര് എന്നീ കലാലയങ്ങളിലും നീണ്ട 27 വർഷം കൊയിലാണ്ടി ഗവ. ഹൈസ്കൂളിലും സേവനമനുഷ്ടിച്ച എൻ.വി. നാരായണൻ മാസ്റ്റർ മൂന്ന് തലമുറകളിൽ ഉള്ളവർക്ക് അറിവിൻ്റെ വെളിച്ചം നൽകിയിട്ടുണ്ട്.

ചടങ്ങിൽ വൈസ് പ്രസിഡണ്ട് Ln ടി എം രവി അദ്ധ്യക്ഷത വഹിച്ചു. Ln Dr: ഗോപിനാഥ്, Ln Col സുരേഷ് ബാബു ഷാളും, മൊമെൻ്റേയും നൽകി ആദരിച്ചു. Ln ഹരിദാസ്, Ln ജയപ്രകാശ്, Ln സോമസുന്ദരൻ എന്നിവർ ആശംസ അറിയിച്ചു. Ln മനോജ്, Ln അജിത്ത് കുമാർ, Ln കുഞ്ഞികണാരൻ, Ln ജിഷാ മനോജ് എന്നിവർ സന്നിഹിതരായി.

