KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്രയിലെ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പേരാമ്പ്രയിലെ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരയാട് സ്വദേശിയായ നെല്ലിയുള്ള പറമ്പിൽ പ്രമോദിനെ (ഗോപി-47) ആണ് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ആണ് പ്രമോദ് ലോഡ്ജിൽ റൂം എടുത്തത്. രാത്രി വൈകിയിട്ടും പ്രമോദ് എത്താത്തതിനെ തുടർന്നു ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോൺട്രാക്ടർ ആണ് മരിച്ച പ്രമോദ്. ഭാര്യ: ഷൈമ. മക്കൾ: കർണിക, കാർത്തിക്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനയച്ചു.

Share news