നാദാപുരത്ത് സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം

നാദാപുരത്ത് സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്ക്. ഒരാളുടെ പരിക്ക് അതീവ ഗുരുതരം. നാദാപുരം ബസ്സ് സ്റ്റാൻ്റിന് മുൻവശം രാവിലെ 7 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. എതിർദിശയിൽ നിന്ന് വരുന്ന ബസ്സുകളാണ് തമ്മിൽ കൂട്ടിയിടിച്ചത്. ബസ്സിൻ്റെ മുൻവശം തകർന്നിട്ടുണ്ട്.

.

കുടുങ്ങി കിടന്ന ഡ്രെവറെ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ നാദാപുരം താലൂക്കാശുപത്രിയിലേക്ക് മാറ്റിയതായാണ് അറിയുന്നത്.
Advertisements

