ഉള്ളിയേരി പഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് ദേവമിത്രയ്ക്ക്

കൊയിലാണ്ടി: ഉള്ളിയേരി പഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് ദേവമിത്രയ്ക്ക്. ഉള്ളിയേരി എ.യു.പി സ്കൂളിലെ 5. A ക്ലാസിൽ പഠിക്കുന്ന ദേവമിത്ര എ.ബിയെ ഉള്ളിയേരി എ. യു. പി സ്കൂളിലെ ഗൈഡ്സ് യുണിറ്റും മാതൃഭൂമി സീഡ് അംഗങ്ങളും ചേർന്ന് അഭിനന്ദിച്ചു. നന്ദിക കെ.കെ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം ശ്രീലക്ഷ്മി. എസ് നിർവ്വഹിച്ചു. ഹാലാമുംതാസ്, വേദിക. എസ്.വി, പാർവ്വതി എന്നിവർ ആശംസകൾ അർപ്പിച്ചു. ലയ്മ എസ് സ്വാഗതവും പല്ലവി നന്ദിയും പറഞ്ഞു.
