വയനാടിന് കൈത്താങ്ങായി കെ എസ് കെ ടി യു; 65 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

വയനാടിന് കൈത്താങ്ങായി കെ എസ് കെ ടി യു 65 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ മുഖ്യമന്ത്രിക്ക് കൈമാറി. സംസ്ഥാന പ്രസിഡണ്ട് ആനാവൂർ നാഗപ്പൻ, അഖിലേന്ത്യ ജോയിൻറ് സെക്രട്ടറി വി ശിവദാസൻ എം പി, സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ എന്നിവർ പങ്കെടുത്തു. കെഎസ്കെടിയു യൂണിറ്റുകളിൽ നിന്ന് 50 ലക്ഷം രൂപ ശേഖരിച്ച് നൽകുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
