KOYILANDY DIARY.COM

The Perfect News Portal

രണ്ട് പേരെ കാറിടിച്ച് കൊലപ്പെടുത്തി; 9 വർഷത്തിനു ശേഷം പ്രതി പിടിയിൽ

രണ്ട് പേരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 9 വർഷത്തിനു ശേഷം പ്രതി പിടിയിൽ. 2015 -ൽ ആറ്റിങ്ങലിൽ അമിത വേ​ഗത്തിലെത്തിയ കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിയെ പിടികൂടിയത്. വർക്കല വെട്ടൂർ സ്വദേശി അസീമാണ് (45) അറസ്റ്റിലായത്. അസീം ഓടിച്ച കാറിടിച്ച് ഒരു ബൈക്ക് യാത്രക്കാരനും ഒരു ഓട്ടോറിക്ഷ യാത്രക്കാരിയുമാണ് കൊല്ലപ്പെട്ടത്.

2015 ജനുവരി 12ന് ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപം ദേശീയപാതയിലാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ കാർ ഒരു ബൈക്കിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതി ഒളിവിൽ പോവുകയും, വിദേശത്തേക്ക് കടക്കുകയും ചെയ്യുകയായിരുന്നു.

 

പിന്നീട് നാട്ടിലെത്തിയ അസീം പാരിപ്പള്ളിക്ക് സമീപം താമസിച്ച് വരികയായിരുന്നു. ആറ്റിങ്ങൽ ഇൻസ്പെക്ടറായ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എസ് സജിത്ത്, എഎസ്ഐ രാധാകൃഷ്ണൻ, ഉണ്ണിരാജ്, സിപിഒ നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

Advertisements
Share news