KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരത്ത് നിന്ന് കാണാതായ അസം സ്വദേശികളുടെ മകൾ തസ്മീത്ത് കന്യാകുമാരിയിലെന്ന് സംശയം

തിരുവനന്തപുരത്ത് നിന്ന് കാണാതായ അസം സ്വദേശികളുടെ മകൾ തസ്മീത്ത് കന്യാകുമാരിയിലെന്ന് സംശയം. കുട്ടി കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്തുവെന്ന് യാത്രക്കാരി ബവിത. തമ്പാനൂരിൽ നിന്നാണ് ട്രെയിനിൽ കയറിയത്. കുട്ടി ട്രെയിനിൽ ഇരുന്ന് കരയുന്നത് കണ്ടാണ് യാത്രക്കാരിയായ ബവിത ഫോട്ടോ എടുത്തത്. ഫോട്ടോ എടുക്കുന്നത് കണ്ടതോടെ കുട്ടി കരച്ചിൽ നിർത്തുകയും ചെയ്തു. ചിത്രം മാതാപിതാക്കൾ സ്ഥിരീകരിച്ചു. ട്രെയിനിന് കന്യാകുമാരിക്ക്‌ മുൻപുള്ള 5 സ്റ്റോപ്പുകളിലും പരിശോധന നടത്തും. കുട്ടിയെ തിരഞ്ഞ് കേരള പൊലീസ് കന്യാകുമാരിയിലേക്ക് പോകും.

കന്യാകുമാരി എസ്പിയുമായി തിരുവനന്തപുരം ഡിസിപി ഫോണിൽ സംസാരിച്ചു. ഒരു വനിതാ എസ്‌ഐ ഉൾപ്പെടെ കന്യാകുമാരിയിലേക്ക് പോകും. ഇന്നലെ അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് 13കാരി വീടുവിട്ടിറങ്ങിയത്. ഇടയ്ക്ക് ഇതുപോലെ വഴക്കിട്ട് പുറത്തുപോകുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്ന് കുട്ടിയുടെ മാതാവ് പറയുന്നു. 50 രൂപ മാത്രമാണ് കുട്ടിയുടെ പക്കലുള്ളതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കണിയാപുരം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ തസ്മീത്തിനായി സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. ട്രെയിനിൽ പോയത് കുട്ടി തന്നെയാണെന്ന് മാതാപിതാക്കൾ പറഞ്ഞു.

Share news