KOYILANDY DIARY.COM

The Perfect News Portal

ഹേമ കമ്മിറ്റി റിപ്പോർട്ട്; നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി തള്ളി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സജിമോന്‍ പാറയിലും രഞ്ജിനിയും നല്‍കിയ ഹർജികള്‍ ഒരുമിച്ചാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. രഞ്ജിനിക്ക് സിംഗിൾ ബഞ്ചിനെ സമീപിക്കാമെന്ന് കോടതി പറഞ്ഞു.

299 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി 233 പേജ് വിവരാവകാശ അപേക്ഷകര്‍ക്ക് കൈമാറും എന്നായിരുന്നു നേരത്തെയുള്ള സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, ഹേമ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയവര്‍ക്ക് റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനു മുന്‍പ് തന്നെ അത് വായിക്കാന്‍ അവസരം നല്‍കണമെന്നും തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് തങ്ങള്‍ നേരിട്ട് വായിച്ച് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ റിപ്പോര്‍ട്ട് പുറത്തുവിടാവൂ എന്നായിരുന്നു രഞ്ജിനിയുടെ വാദം.

Share news