കെഎസ്ആര്‍ടിസിക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

കെഎസ്ആര്‍ടിസിയ്ക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ. 71.53 കോടി പെൻഷൻ വിതരണത്തിന് എടുത്ത വായ്പയുടെ തിരിച്ചടവിനാണ്. 20 കോടി രൂപ സഹായമായും അനുവദിച്ചു. ഈ മാസം ആദ്യം 30 കോടി രൂപ നൽകിയിരുന്നു. സർക്കാർ ഇതുവരെ കെഎസ്ആർടിസിക്ക് 5869 കോടി രൂപയാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു.
