KOYILANDY DIARY

The Perfect News Portal

മെക്സിക്കോയില്‍ അത്യപൂര്‍വ്വ ജനനവുമായി സയാമീസ് ഇരട്ടകള്‍

മെക്സിക്കോ: മെക്സിക്കോയില്‍ അത്യപൂര്‍വ്വ ജനനവുമായി സയാമീസ് ഇരട്ടകള്‍. കഴുത്തുവരെ ഒരുമനുഷ്യന്‍റെ അവയവം മാത്രമുള്ള സയാമീസ് ഇരട്ടകളില്‍ ഒരു തലയ്ക്കേ നിലനില്‍പ്പുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയിരിക്കുന്നത്. ലക്ഷത്തിലൊരു പ്രസവത്തില്‍ സയാമീസ് ഇരട്ടകള്‍ പ്രസവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, ഒരുടലും രണ്ടു തലയുമായി പിറക്കുന്നത് അത്യപൂര്‍വാണ്. ശരീരം ആവശ്യപ്പെടുന്നതനുസരിച്ച്‌ പ്രതികരിക്കാനാവാതെ വരുന്നതിനാല്‍, ഇത്തരം സയാമീസ് ഇരട്ടകള്‍ അധികകാലം ജീവിച്ചിരിക്കാറില്ല.

ആന്തരികാവവയവങ്ങളെല്ലാം പങ്കുവെക്കുന്ന ഈ രണ്ടുതലകള്‍ക്കും ആരോഗ്യമുള്ള തലച്ചോറുണ്ട്. രണ്ടുകുട്ടികളെന്ന പോലെ വാശിപിടിച്ച്‌ കരയുകയും ചിണുങ്ങുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നു. എന്നാല്‍ കഴുത്തുവരെ ഒരു മനുഷ്യന്‍റെ അവയവം മാത്രമുള്ള സയാമീസ് ഇരട്ടകളില്‍ ഒരു തലയ്ക്കേ നിലനില്‍പ്പുള്ളൂ. എന്നാല്‍, അതേതാകണമെന്ന് തിരഞ്ഞെടുക്കുന്നതിലെ പ്രതിസന്ധിയാണ് ഡോക്ടര്‍മാര്‍. കുഞ്ഞിനെ ആരോഗ്യത്തോടെ രക്ഷിക്കുന്നതിന് തലമുറിക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച്‌ ഡോക്ടര്‍മാര്‍ ആലോചിച്ചിരിക്കുകയാണ്.

ഇത്തരം സംഭവങ്ങളില്‍ 40 ശതമാനത്തിലും കുട്ടികള്‍ പ്രസവത്തോടെ മരിക്കുകയാണ് പതിവ്. 35 ശതമാനത്തോളം ഒന്നോ രണ്ടോ ദിവസത്തിനകവും. എന്നാല്‍, മെക്സിക്കോയിലെ സയാമീസ് ഇരട്ടകള്‍ ആരോഗ്യത്തോടെ ഇരിക്കുന്നു. ഈജിപ്തില്‍ പിറന്ന സയാമീസ് ഇരട്ടകളെ വേര്‍പിരിക്കാനുള്ള ശസ്ക്രക്രിയക്ക് സഹായം നല്‍കുമെന്ന് സൗദി രാജാവ് പ്രഖ്യാപിച്ചതിന്‍റെ തൊട്ടുപിറ്റേന്നാണ് മെക്സിക്കോയിലെ ഈ അത്ഭുത ജനനം.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *