വയനാടിനായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നൽകി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരുകോടി രൂപ നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുക ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ്, സ്ഥിരം സമിതി അധ്യക്ഷരായ കെ വി റീന, പി പി നിഷ, ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ് ലാൽ എന്നിവർ ഒപ്പമുണ്ടായി. ഉരുൾപൊട്ടലുണ്ടായ വിലങ്ങാട്ട് 10 വീടുകൾ നിർമിച്ചുനൽകുമെന്ന് ജില്ലാ പഞ്ചായത്ത് നേരത്തെ അറിയിച്ചിരുന്നു.
