കാലാവസ്ഥ അനുകൂലമായാല്‍ ഷിരൂരില്‍ തെരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക

കാലാവസ്ഥ അനുകൂലമായാല്‍ ഷിരൂരില്‍ തെരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക സർക്കാർ സംസ്ഥാന വനംവകുപ്പ് മന്ത്രിയെ അറിയിച്ചു. അറിയിച്ചു. ഡൈവിംഗിന് അനുകൂലമായ സാഹചര്യം നിലവില്‍ ഇല്ല. അടിയൊഴുക്ക് 4 നോട്‌സില്‍ എത്തിയാല്‍ തിരച്ചില്‍ നടത്താമെന്നാണ് കര്‍ണാടക വ്യക്തമാക്കിയത്.
ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചിലും പ്രായോഗികമല്ല. ആഴവും ഒഴുക്കുമാണ് പ്രധാന വെല്ലുവിളി. കര്‍ണാടക റവന്യൂമന്ത്രി കൃഷ്ണ ബൈരേ ഗൗഡ വനം മന്ത്രി എ കെ ശശിന്ദ്രനാണ് രേഖാമൂലം മറുപടി നല്‍കിയത്.

