KOYILANDY DIARY.COM

The Perfect News Portal

മഹാരാഷ്ട്രയിലെ നാസിക്കിൽ വെള്ളപ്പൊക്കം; ഗോദാവരി നദിക്കരയിലെ ക്ഷേത്രങ്ങൾ വെള്ളത്തിൽ മുങ്ങി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ നാസിക്കിൽ വെള്ളപ്പൊക്കം. ഗോദാവരി നദി കരകവിഞ്ഞ് ഒഴുകുകയും, ഗോദാവരി നദിക്കരയിലെ ക്ഷേത്രങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. ഗംഗാപൂർ ഡാം തുറന്ന് വിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണം.

രക്ഷാ ദൗത്യത്തിന് സൈന്യം രംഗത്തെത്തി. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമെന്ന് ജില്ലാ ഭരണകൂടം. ആവശ്യമെങ്കിൽ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Share news